നിയമസഭയിൽ ‘കോളനി’ എന്ന് ഉപയോഗിച്ച് മന്ത്രി..തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍…
കോളനി പ്രയോഗത്തില്‍ മന്ത്രി കെ രാജനെ തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ റവന്യൂ മന്ത്രി കെ രാജന്‍ ‘കോളനി’ എന്ന വാക്ക് പ്രയോഗിച്ചപ്പോഴാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടത്. ‘കോളനി’ എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.
എന്നാല്‍ താന്‍ പദം ഒഴിവാക്കുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് വായിച്ചതെന്ന് മന്ത്രി മറുപടി നല്‍കി. പിന്നീട് മന്ത്രി തിരുത്തി നഗര്‍ എന്ന് വായിക്കുകയും ചെയ്തു.പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായാണ് കോളനി എന്ന പ്രയോഗം ഒഴിവാക്കി ഉത്തരവിറക്കിയത്. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് തീരുമാനം. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.