നിയമന തട്ടിപ്പ് കേസിൽ.. വിദേശത്തേക്ക് കടന്ന പ്രതിയും പിടിയിൽ…

മാവേലിക്കര- നിയമന തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാക്കര കിഴക്കതിൽ ദീപു ത്യാഗരാജൻ (39) ആണ് അറസ്റ്റിലായത്. മസ്കറ്റിൽ നിന്നും തിങ്കൾ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദീപുവിനെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ചു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒമാനിലേക്കു കടന്നതായിരുന്നു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം നെടുമ്പാശേരിയിലെത്തി ദീപുവിനെ പിടികൂടി. ഇയാൾക്കെതിരെ 57 കേസുകളുണ്ട്.

Related Articles

Back to top button