നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചുകയറി..യുവതിക്ക് പരിക്ക്…

പാലക്കാട് കുമ്പിടി ആനക്കര റോഡിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ കടക്ക് മുൻപിൽ നിന്നിരുന്ന യുവതിക്ക് പരിക്കേറ്റു.കുമ്പിടി-ആനക്കര റോഡിൽ പന്നിയൂർ ക്ഷേത്ര റോഡിനു സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ആനക്കര റോഡിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പാഞ്ഞ് കയറിയ കാർ ഷോറൂമിലെ ബൈക്കുകളും സ്ഥാപനത്തിലേക്കെത്തിയ യുവതിയേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

യുവതിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ ഓടി മാറിയതിനാൽ ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് സുചന , കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ഷോറൂമിൽ നിർത്തിയിട്ട പത്തോളം പുതിയ ബൈക്കുകൾ പൂർണ്ണമായി തകർന്നു. 8 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.തൃത്താല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button