നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിച്ചുകയറി… ദമ്പതികൾക്ക്…..
കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കില്‍ ഇടിച്ചുകയറി ദമ്പതികൾക്ക് പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാല് മണിയോടെ താമരശ്ശേരി – മുക്കം റോഡില്‍ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.റോഡരികില്‍ തന്നെ ഓവുചാലിനോട് ചേര്‍ന്നുള്ള കലുങ്കിലേക്കാണ് മാരുതി ഓള്‍ട്ടോ കാര്‍ ഇടിച്ചുകയറിയത്. വാഹനത്തിന്റെ മുന്‍വശം തകര്‍ന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ നിന്നും പുറത്തിറക്കിയ ഇരുവരെയും ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും തലയിലാണ് പരിക്കേറ്റത്.