നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു… സ്‌കൂട്ടര്‍ യാത്രികൻ…
തൃശൂർ: നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞു. അപകടത്തിൽ സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. തൃശൂർ ചൊവ്വൂരിലാണ് അപകടം നടന്നത്. പുതുക്കാട് സ്വദേശിയായ മുരളി (51) ആണ് മരിച്ചത്. പാമ്പന്‍തോടിന് സമീപത്തായിരുന്നു അപകടമുണ്ടായത്.
ആംബുലൻസിന് എതിരെ വന്ന ബസിൽ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലാണ് സ്‌കൂട്ടര്‍ യാത്രികനായ മുരളി അപകടത്തിൽപെട്ടത്. തുടർന്ന് നാട്ടുകാർ മുരളിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.