നിയന്ത്രണം വിട്ട് ഗ്യാസ് പിക്കപ്പ് വാൻ..കാറിലും ബൈക്കിലും ഇടിച്ച് കയറി..ഒടുവിൽ….

ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോടിനു സമീപം പുളിമൂട് ഭാഗത്ത് നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച് കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് വന്ന ഗ്യാസ് പിക്കപ്പ് വാൻ, പുളിമൂട് ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ചു വന്ന ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആരും ഗുരുതര പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

Related Articles

Back to top button