നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി..ഒരാൾ മരിച്ചു…
തൃശൂര്‍ ചാഴൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം.ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി(60)യാണ് മരിച്ചത്.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ആല് സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.