നിയന്ത്രണം നഷ്ടപ്പെട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി..സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം…
കോട്ടക്കൽ: ദേശീയപാത 66 കടന്നുപോകുന്ന ചങ്കുവെട്ടി ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. ചങ്കൂവെട്ടി തൃശ്ശൂർ പാതയിൽ പ്രവർത്തിക്കുന്ന കെ.ആർ. ബേക്സിലെ സെക്യൂരിറ്റി ജീവനക്കാരൻ കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ കൂടി ആയിരുന്നു അപകടം.അപകടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും അഞ്ച് ഇരുചക്ര വാഹങ്ങളുമടക്കം ഏഴോളം വാഹനങ്ങൾ ഭാഗികമായി തകർന്നു.കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.