നിയന്ത്രണംവിട്ട ബൈക്ക് സർവ്വേക്കല്ലിൽ ഇടിച്ചു… യുവാവ്….

തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നേമം സ്വദേശി മിലൻ (24) ആണ് മരിച്ചത്. ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.അപകടത്തിൽ യുവാവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസെടുത്തു

Related Articles

Back to top button