നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫിസിലേക്ക് ഇടിച്ച് കയറി.. ഓടിച്ചിരുന്നത് പോലീസുകാരൻ..മദ്യപിച്ച് ലക്കുകെട്ട നിലയിൽ….

നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കയറി അപകടം.നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.അപകടത്തിൽ ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു.പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തിൽ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.

അമിത വേഗത്തിലെത്തിയ കാർ ഓഫിസിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്നയാൾ അയാളുടെ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് പൊലീസുകാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൻ്റെ നമ്പർ പൊലീസുകാരൻ്റേതാണ്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാവൂ. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button