നിമിഷപ്രിയയുടെ മോചനം..എംബസി വഴി 40,000 ഡോളര്‍ കൈമാറാൻ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍…

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.പ്രാരംഭ ചര്‍ച്ചകൾ തുടങ്ങണമെങ്കിൽ 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകൾക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമന്‍ തലസ്ഥാനമായ സനയില്‍, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button