നിങ്ങളുടെ സിം 4ജിയിൽ നിന്ന് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ?
ഒക്ടോബറിൽ ഇൻഡ്യയിൽ 5ജി നെറ്റ്‌വർക് ഔദ്യോഗികമായി ആരംഭിച്ചു. ജിയോയും എയർടെലും ചില നഗരങ്ങളിൽ സേവനം ആരംഭിച്ചു. ക്രമേണ ഈ സേവനം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കും. 5ജി സേവനം ഉപയോഗിക്കുന്നതിന് നിങ്ങളുടെ 4ജി സിം അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ, ചില പ്രധാന കാര്യങ്ങൾ മനസിൽ വയ്ക്കുക. എന്നാൽ ഇതിന്റെ പേരിൽ നിങ്ങളുടെ ബാങ്ക് അകൗണ്ട് ശൂന്യമാക്കാൻ കഴിയുന്ന പുതിയ രീതിയുമായി തട്ടിപ്പുകാർ രംഗത്ത് വന്നിരിക്കുന്നു. വോഡഫോൺ, എയർടെൽ അല്ലെങ്കിൽ ജിയോ എന്നിവിടങ്ങളിൽ നിന്നുള്ള കസ്റ്റമർ കെയർ എക്‌സിക്യൂടീവുകളായി വേഷമിടുകയും ഉപഭോക്താക്കൾക്ക് അവരുടെ 4ജി സിം 5ജി ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ചില ഘട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ആളുകൾക്ക് ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ അയയ്‌ക്കുന്നു. ടെലികോം ഓപറേറ്റർമാരുടെ പേരിലാണ് ലിങ്കുകൾ അയക്കുന്നത്. അവർ പൊതുവെ ഒടിപിയും വ്യക്തിഗത അല്ലെങ്കിൽ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാനും ആവശ്യപ്പെടുന്നു. ഇതുപയോഗിച്ച് ബാങ്ക് അകൗണ്ടുകളിലേക്ക് തട്ടിപ്പുകാർക്ക് കടന്നുകയറാനും പണം തട്ടിയെടുക്കുന്നതിനും കഴിയുന്നു.
പല സംസ്ഥാന പൊലീസ് വകുപ്പുകളും 5ജി സിം തട്ടിപ്പിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ തട്ടിപ്പിൽ നിന്ന് രക്ഷനേടാനും നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ കിടക്കുന്ന പണം സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മിക്ക കംപനികളും നിലവിലുള്ള സിമുകൾ 5ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നുണ്ടെന്ന് ഓർക്കുക. 5ജി കണക്റ്റിവിറ്റി ലഭിക്കാൻ നിങ്ങളുടെ സിം മാറ്റേണ്ടതില്ല.