നിക്ഷേപം തിരികെ നല്‍കിയില്ല..ഗൃഹനാഥൻ ജീവനൊടുക്കി…..

തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് മരിച്ചത് .നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു .മകളുടെ വിവാഹ ആവശ്യത്തിനായിട്ടായിരുന്നു പണം നിക്ഷേപിച്ചത് .എന്നാൽ ഈ പണം തിരിച്ച് ചോദിച്ചിട്ട് ബാങ്കുദ്യോഗസ്ഥർ നല്‍കിയില്ലെന്നും ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.

Related Articles

Back to top button