നികേഷ് കുമാർ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്.. സംസ്ഥാന കമ്മിറ്റി അനുമതി നൽകി…

കണ്ണൂര്‍: എം വി നികേഷ് കുമാറിനെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കാൻ തീരുമാനം. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അനുമതി നൽകി. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതിനായി മാധ്യമ പ്രവര്‍ത്തം അവസാനിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നാണ് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞത്.

കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് എം വി നികേഷ് കുമാർ. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് ചേക്കേറി. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button