നികുതി വർധന..ജീവിക്കാൻ വഴിയില്ല..പാക് അധീന കശ്മീരിൽ ജനകീയ പ്രതിഷേധം..പോലീസുകാരൻ കൊല്ലപ്പെട്ടു…

പാക് അധീന കാശ്മീരിൽ ജനകീയ പ്രതിഷേധം.പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 90 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ട് .മെയ് 10 ന് ആരംഭിച്ച പ്രതിഷേധം നിയന്ത്രണാതീതമായി മാറിയിരിക്കുകയാണ് .പ്രദേശത്ത് ഭക്ഷ്യ വിലക്കയറ്റം, ഇന്ധന വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി നാട്ടുകാർ സമരത്തിലായിരുന്നു. ഇതിനിടെ 70 ഓളം വരുന്ന ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന വ്യാപാരി സംഘടനയുടെ അംഗങ്ങളെ പാക്കിസ്ഥാനിലെ പൊലീസ് സേന അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടത്.

ഉയർന്ന വൈദ്യുതി നിരക്കും ഭക്ഷ്യവിലക്കയറ്റവും പരിഹരിക്കണമെന്നും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത് .പാക്കിസ്ഥാനിലെ തന്നെ ഏറ്റവും വലിയ നഗരമായ പാക്ക് അധീന കശ്മീരിൻ്റെ തലസ്ഥാനം കൂടിയായ മുസാഫർബാദിലാണ് പൊതുജനം പ്രതിഷേധിച്ചത്. പൊതു ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തതോടെ പ്രതിഷേധം ഹർത്താലിന് സമാനമായി മാറി. പൊലീസ് പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും സമരക്കാർ ഇതെല്ലാം മറികടന്നു. മിർപുറിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി.

Related Articles

Back to top button