നാളെ വിദ്യാഭ്യാസ ബന്ദ്….
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് എ.ബി.വി.പി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.