നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം..പെരുമാറ്റച്ചട്ടം ഇന്ന് പിൻവലിക്കും…
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. ഇതോടെ നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ സാധിക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടൻ തിരികെ കൊണ്ട് വരും.പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.ഇവയിലും ഉടനടി പരിഹാരം കാണും.