നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്…
നെയ്യാറ്റിൻകര :മകളുടെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി. തിരുവല്ലം വില്ലേജിലെ 75 വയസുള്ള വയോധികനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്‌സോ) കെ. വിദ്യാധരന്‍ ശിക്ഷിച്ചത്.
2022ലാണ് സംഭവം നടന്നത്. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി.തിരുവല്ലം സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.