നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർക്ക് ദാരുണാന്ത്യം…
കൊച്ചിയിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിലാണ് അപകടം ഉണ്ടായത് . ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനായി മുകളിലേക്ക് കയറിയ ദീപ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു . വൈകിട്ട് നാല് മണിയോടെയാണ് അപകടം. ഉടൻതന്നെ ദീപയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.