നാലാം ദിവസത്തെ തിരച്ചിൽ ആരംഭിച്ചു..വെല്ലുവിളിയുയർത്തി കനത്ത മഴ..
കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും .കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്‌ലി പാലം തുറന്നതോടെ ദൌത്യം കൂടൂതൽ വേഗത്തിലാകും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും.
അതേസമയം ഉരുൾപൊട്ടലിൽ മരണസംഖ്യ എണ്ണം 316 ആയി. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവർത്തകർ.