നാലംഗ സംഘം വീടുകയറി ആക്രമിച്ചു… രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്…..
വെള്ളറട : നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിരയായ കോവില്ലൂര്‍ അടിക്കലം കിഴക്കുംകര വീട്ടില്‍ ശ്യാമള (64) സഹോദരിയുടെ മകന്‍ രതീഷ് കുമാര്‍ (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് വൈകുന്നേരം ആണ് സംഭവം. ലോറിയിലും ബൈക്കിലുമായി എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ലോറിയിലെ ജാക്കിലിവര്‍ ഉപയോഗിച്ചാണ് രണ്ടുപേരെയും ഗുരുതരമായി മര്‍ദ്ദിച്ചത്. പോലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ദൃക്‌സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. അക്രമികളായ രഞ്ജിത്ത് (27), അനീഷ് (26), ഷിബിന്‍ (30) മനീഷ് (32) ഇവര്‍ക്കായി വെള്ളറട പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.