നായിക എന്റെ ഭാര്യയാണ്..മേതിൽ ദേവികയുടെ സിനിമ കാണാൻ എത്തി മുകേഷ്…

വിവാദങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാതെ എം മുകേഷ് എംഎൽഎ. തിരുവനന്തപുരത്ത് മേതിൽ ദേവിക നായികയായി എത്തുന്ന സിനിമ ആദ്യ ദിവസം കാണാൻ എത്തിയതായിരുന്നു മുകേഷ്. മേതിൽ ദേവികയുടെ സിനിമ ‘കഥ ഇന്ന് വരെ’ കാണാനാണ് മുകേഷ് എത്തിയത്.ഇന്നായിരുന്നു സിനിമയുടെ റീലിസ്.’നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വന്നത്. നല്ല സിനിമയാണ്. ഇറങ്ങിയ മിക്ക സിനിമകളും തീയറ്ററിൽ കണ്ടു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ല സിനിമകളാണെന്നും’ മറുപടി പറഞ്ഞു . എന്നാൽ വിവാദങ്ങൾ സിനിമയെ ബാധിച്ചോ എന്ന ചോദ്യത്തിന് മുകേഷ് മറുപടി നൽകിയില്ല.

അതേസമയം മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

Related Articles

Back to top button