നാടക നടി വിജയലക്ഷ്മി അന്തരിച്ചു…

നാടക നടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. സംസ്ഥാന സർക്കാരിന്റെ നാടക സഹനടിക്കുള്ള പുരസ്കാരം 1980ൽ ലഭിച്ചിട്ടുണ്ട്‌. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ്‌ ഭർത്താവ്‌. കോഴിക്കോട് മ്യൂസിക്കൽ തീയേറ്റേഴ്സ്, കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ്, മലബാർ തീയേറ്റേഴ്സ്, സംഗമം തീയേറ്റേഴ്സ്, കലിംഗ തീയേറ്റേഴ്സ് തുടങ്ങിയ സമിതികളിലെ നിറസാന്നിദ്ധ്യമായിരുന്നു.

നാടകം കൂടാതെ സിനിമയിലും അഭിനയിച്ചു. 1973-ൽ എംടിയുടെ നിർമ്മാല്യത്തിലാണ് സിനിമ അരങ്ങേറ്റം. ചിത്രത്തിൽ നിലമ്പൂർ ബാലനോടൊപ്പം “ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർ കുടം” എന്ന ഗാനരംഗത്ത് അഭിനയിച്ചു. തുടർന്ന് ബന്ധനം, സൂര്യകാന്തി, ഹർഷ ബാഷ്പം, അന്യരുടെ ഭൂമി, തീർത്ഥാടനം, ഒരേ തൂവൽ പക്ഷികൾ, തീർത്ഥാടനം, അമ്മക്കിളിക്കൂട് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മക്കള്‍: വിജയകുമാര്‍, ആശാലത, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.
.

Related Articles

Back to top button