നഷ്ടമായത് പ്രിയ സുഹൃത്തിനെ..യെച്ചൂരിയുടെ മരണത്തിൽ ദുഖം പങ്കുവെച്ച് മമ്മൂട്ടി…

പ്രിയ സുഹൃത്തായ യെച്ചൂരിയുടെ മരണത്തിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ മമ്മൂട്ടി.പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ താൻ ദുഖിതനാണെന്നും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് ഇപ്പോൾ നഷ്ടമായതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയ സുഹൃത്തായ യെച്ചൂരി നമ്മളോടൊപ്പമില്ല, ഈ വാർത്ത വളരെയധികം ദുഖിപ്പിക്കുന്നു. അതിശയകരമായ മനുഷ്യൻ, സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞൻ, മനസ്സിലാക്കുന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വിയോഗം എന്നെ വളരെയധികം ബാധിക്കും. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി തന്റെ പ്രിയസുഹൃത്തായ സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related Articles

Back to top button