നവവധുവിന് മർദനമേറ്റ സംഭവം..ഭർത്താവിനെതിരെ കേസെടുത്തു.. ബന്ധം തുടരാൻ താൽപര്യമില്ലെന്ന് യുവതി….

കോഴിക്കോട് ഭർത്തൃവീട്ടിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെയാണ് കേസ്.ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസ്. വധുവിൻ്റെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസ്.

എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ടത്.തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.അതേസമയം വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി.

Related Articles

Back to top button