നവജാത ശിശു മരിച്ചതിൽ ഡോക്ടർമാരുടെ അനാസ്ഥയില്ലെന്ന് ഡോക്ടർമാരുടെ സംഘം..മരണ കാരണം…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സയിൽ യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘം .ആലപ്പുഴ ജില്ലയിലെ എല്ലാ സൗകര്യങ്ങളുമുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. സ്ഥിരമായി നടക്കുന്ന സമരങ്ങളിലെ മുഖങ്ങളെല്ലാം ഒന്നു തന്നെയാണെന്നും ഇവർ പറഞ്ഞു. ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ടും വാർഡിൽ പ്രസവിച്ചെന്നാണ് മാധ്യമങ്ങളിൽ വന്നത്.
പ്രസവ സമത്തുണ്ടായ അണുബാധയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് നവജാത ശിശുവിൻ്റെ മരണകാരണം.പ്രസവവേദന ഉണ്ടായപ്പോൾ തന്നെ ലേബർ റൂമിൽ പരിശോധിക്കുകയും, പ്രസവിക്കുകയും ചെയ്തു.സൗമ്യക്ക് വന്നപ്പോൾ തന്നെ യൂറിനൽ ഇൻഫക്ഷൻ ഉണ്ടായിരുന്നു. അണുബാധയെ തുടർന്ന് കുഞ്ഞിൻ്റെ ആന്തരികാവയവങ്ങൾക്ക് കേടുവന്നിരുന്നു. ഡയാലിസിസും നടത്തി.തിരുവനത്ത പുരത്തെ എസ്.എ.റ്റി ആശുപത്രിയിലെ ഡോക്ടർമാരുമായും ഓൺലൈനിൽ ബന്ധപ്പെട്ടിരുന്നു. ഗൈനിക് വിഭാഗത്തിൽ 6 അസി.പ്രൊഫസർമാരുടെ കുറവ് ഒരു വർഷമായി ഉണ്ടെന്നും എന്നാൽ സീനിയർ റസിഡൻസ് ഡോക്ടർമാർ ഈ കുറവ് നികത്തുന്നുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി പ്രിൻസിപ്പൽ പറഞ്ഞു. മിക്കവാറും മരുന്നുകളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു.ചുരുക്കം ചില മരുന്നുകൾ മാത്രമാണ് ബന്ധുക്കൾക്ക് പുറത്തു നിന്നും വാങ്ങേണ്ടി വന്നത്. രാത്രി ഒരു മണിക്ക് ലേബർ റൂമിനു മുന്നിൽ ഇത്രയും പേർ തടിച്ചുകൂടിയതിൽ സംശയമുണ്ടെന്നും, ആശുപത്രിക്കെതിരെ പ്രവർത്തിക്കുന്ന സ്വകാര്യ ലോബികളാകാം ഇതിനു പിന്നിലെന്നും, മരിച്ച നവജാത ശിശുവിൻ്റെ ബന്ധുക്കൾ പരാതി നൽകിയില്ലെന്നും സ്വമേധയാ എച്ച്.ഒ.ഡി മാരുടെ യോഗം വിളിച്ച് ചികിത്സയുടെ വിവരങ്ങൾ തിരക്കിയെന്നും പ്രിൻസിപ്പൽ മറിയം വർക്കി പറഞ്ഞു.