നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസ്..യുവതിക്ക് ജാമ്യം..കാരണം…

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലൈംഗീകാതിക്രമ കേസിൽ അതിജീവിതയാണെന്നുള്ള പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് ജാമ്യം. എറണാകുളം വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് 23 വയസ്സുകാരിക്ക് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മെയ് മാസത്തിലാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് മുകളിൽ നിന്നായിരുന്നു യുവതി കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്.ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

Related Articles

Back to top button