നവകേരള ബസ് വാതിലിന് തകരാര്‍ സംഭവിച്ചിട്ടില്ല..എമർജൻസി സ്വിച്ച് ആരോ അമർത്തി….

നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്.ബസ്സിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും ഇല്ലായിരുന്നുവെന്നാണ് വിശദീകരണം .ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കാതിരുന്നത് ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമെന്നും ഗതാഗത വകുപ്പ് പറയുന്നു.

ആദ്യ സര്‍വീസ് ആരംഭിച്ച് കുറച്ചുസമയത്തിനകമാണ് വാതിലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടത്.വാതിലിന് തകരാര്‍ സംഭവിച്ചതാണെന്ന് കരുതി നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു.പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.

Related Articles

Back to top button