നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്..ബ്ലൂ മിസ്റ്റി ഏജൻസി എംഡി അറസ്റ്റിൽ…

ന്യൂസിലാന്‍ഡില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂള്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്. ബ്ലൂ മിസ്റ്റി വഴി ന്യൂസിലന്‍ഡിലെത്തിയ ആളൂര്‍ സ്വദേശിയായ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറം ലോകമറിയുന്നത്. പരാതിയില്‍ ബ്ലൂ മിസ്റ്റിയുടെ മാനേജിങ് ഡയറക്ടര്‍ സിനൂപിനെ അറസ്റ്റ് ചെയ്തു.

ആറര ലക്ഷം രൂപ നഷ്ടപ്പെട്ട കാലടി സ്വദേശിയായ യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാലടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ആളൂര്‍ സ്വദേശി തിരിച്ചെത്തിയപ്പോഴാണ് മനുഷ്യക്കടത്തിന്റെ കാര്യം മനസിലാകുന്നതെന്ന് പരാതിക്കാരി പറഞ്ഞു.നഴ്‌സിങ് ജോലിക്കെന്ന് പറഞ്ഞ് ന്യൂസിലന്‍ഡില്‍ അല്ല ബ്ലൂ മിസ്റ്റി ആളുകളെ എത്തിക്കുന്നത്. ആദ്യം പോളണ്ടിലെത്തിക്കും. അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുമെത്തിക്കും,’ പരാതിക്കാരി പറഞ്ഞു.

Related Articles

Back to top button