‘നല്ല ബെസ്റ്റ് ഓണസമ്മാനവുമായി സർക്കാർ’..സബ്സിഡി സാധനങ്ങളുടെ വിലവര്‍ധിപ്പിച്ചു…

ഓണക്കാലത്ത് ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍. ഓണച്ചന്തകള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വിലവര്‍ധിപ്പിച്ചു. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയാക്കി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30 രൂപയിൽനിന്നു 33 രൂപയായി വർധിപ്പിച്ചിരുന്നു.

കൂടാതെ പച്ചരിക്കും മൂന്നുരൂപ വര്‍ധിക്കും. പഞ്ചസാരക്ക് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പഞ്ചസാരയുടെ വില 33 രൂപയായി. അതേസമയം, സബ്സിഡി ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 രൂപയായി കുറച്ചത് ആശ്വാസമായി. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വില വർധന. 13 ഇനം സബ്സിഡി സാധനങ്ങളിൽ നാലിനം അരിയില്‍ ‘ജയ’ക്കു മാത്രമാണ് വില വർധിപ്പിക്കാത്തത്. ഇ- ടെൻഡറിലൂടെ കിട്ടിയ ക്വട്ടേഷൻ ഉയർന്നതാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വിശദീകരണം.

Related Articles

Back to top button