നരേന്ദ്ര മോദി ഇനി രാജ്യത്തിൻറെ പ്രധാനമന്ത്രിയാകില്ല.. ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി….
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു .ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.
രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും, മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്, ഇന്ത്യ സഖ്യം തോല്‍പിക്കുമെന്ന ഭയമാണ് മോദിക്ക്, അടുത്ത പത്ത് – പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുകയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി .