നരേന്ദ്രമോദിക്ക് ഇഡി എങ്ങനെയാണോ അതേ പോലെയാണ് പിണറായിക്ക് വിജിലൻസ്… വിമര്‍ശനവുമായി മാത്യു കുഴൽനാടൻ…

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിലെ വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ. നരേന്ദ്ര മോഡിക്ക് ഇഡി എങ്ങനെ ആണോ അതുപോലെയാണ് പിണറായിക്ക് വിജിലൻസെന്ന് മാത്യു കുഴൽനാടൻ വിമര്‍ശിച്ചു. തനിക്കെതിരെ ഇത് 7-ാമത്തെ കേസാണ്. തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് പിണറായി മനസിലാക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ക്രമക്കേട് ഉള്ള ഭൂമി ആണെന്ന് അറിയില്ലെന്നുവെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. അത്തരം ഭൂമിയിൽ ആരെങ്കിലും പണം മുടക്കുമോ. താൻ വാങ്ങിയ ഭൂമിക്കെതിരെ മിച്ചഭൂമി കേസ് ഉള്ളതായി സർക്കാർ രേഖകൾ ഉണ്ടായിരുന്നില്ല. മാത്യു കുഴൽ നാടൻ അഴിമതിക്കാരൻ എന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധ ഹറാസ്മെന്റിന് നിന്നുകൊടുക്കില്ല. അത്തരം കേസ് ആണെങ്കിൽ നിയമനടപടി തുടരുമെന്നുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടിയിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജിലൻസ് കോടതി ഉത്തരവിന്റെ പേരിൽ മാസപ്പടി കേസ് അവസാനിക്കുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആണതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Related Articles

Back to top button