നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം.. മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമർശത്തിൽ തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് നടപടി.തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണൻ അസഭ്യപരാമർശം നടത്തിയത്. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, വിഷയത്തിൽ ദില്ലിയിൽ വാർത്താസമ്മേളനം നടത്തി ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കുകയും ചെയ്തു. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിട്ടും പരാമർശം തിരുത്താൻ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്നാട് ഘടകം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.