നരച്ച മുടി കറുപ്പിക്കാൻ…

നരച്ച മുടി പലർക്കും ഒരു ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ മാർക്കറ്റില്‍ കിട്ടുന്ന ഹെയർ ഡൈയെയാണ് നര മറയ്‌ക്കാനായി നമ്മളിൽ പലരും ആശ്രയിക്കുന്നത്. യാതൊരു കെമിക്കലുകളും ചേർക്കാത്ത കിടിലൻ ഹെയർ ഡൈ വീട്ടില്‍ തന്നെയുണ്ടാക്കാം. പനിക്കൂർക്ക, തേയിലവെള്ളം, മൈലാഞ്ചിയില ഉണക്കിയത്, ഒരു വൈറ്റമിൻ ഗുളിക ഇത്രയും സാധനങ്ങള്‍ ഉണ്ടെങ്കിൽ ഹെയർ ഡൈ തയ്യാറാക്കാം.കുറച്ചു പനിക്കൂർക്കയുടെ ഇല, രണ്ട് ടീസ്പൂണ്‍ തേയിലവെള്ളം, രണ്ട് സ്പൂണ്‍ മൈലാഞ്ചിയില ഉണക്കിയത്, വൈറ്റമിൻ ഗുളിക എന്നിവ ചേർത്ത് നന്നായി അടിച്ച്‌ പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ നന്നായി തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. പതിയെപ്പതിയെ നര മാറി, മുടിയിഴകള്‍ കറുത്തുവരുന്നത് കാണാം.

Related Articles

Back to top button