നമ്പർ ഉപയോഗിച്ചവരെല്ലാം അപ്രതീക്ഷിതമായി മരണപെട്ടു..’ശപിക്കപ്പെട്ട’ മൊബൈൽ നമ്പർ നിരോധിച്ച് മൊബൈൽ കമ്പനി….
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചവരെല്ലാം അപ്രതീക്ഷിതമായി മരണപ്പെട്ടതിനെത്തുടർന്ന് ആ നമ്പർ നിരോധിച്ചതായി അറിയിച്ച് മൊബൈൽ കമ്പനി .ബൾഗേറിയയിലെ മൊബൈൽ കമ്പനിയായ മൊബിറ്റൽ പുറത്തിറക്കിയ +359 888 888 888 എന്ന മൊബൈൽ നമ്പറാണ് കമ്പനി സസ്പൻഡ് ചെയ്തത്. നമ്പർ ഉപയോഗിച്ച മൂന്ന് പേർ അപ്രതീക്ഷിതമായി മരണപ്പെട്ട സാഹചര്യത്തിലാണ് കമ്പനി നമ്പർ സസ്പൻഡ് ചെയ്തത്.
മൊബിറ്റലിന്റെ തന്നെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വ്ളാഡിമിർ ഗ്രാഷ്നോവായിരുന്നു നമ്പറിന്റെ ആദ്യ ഉടമ. ഈ നമ്പർ ഉപയോഗത്തിലിരിക്കെ 2001 ൽ ക്യാൻസർ ബാധിതനായി 48 കാരനായ ഗ്രാഷ്നോവ് മരണപ്പെട്ടു.തുടർന്ന് ഈ നമ്പർ ലഭിച്ചത് ലഹരി മരുന്ന് മാഫിയ തലവനായ കോൺസ്റ്റാന്റിൻ ദിമിത്രോവിനായിരുന്നു.2003 ൽ ഒരു യാത്രയ്ക്കിടയിൽ നെതർലൻഡിൽ വച്ച് ദിമിത്രോവ് കൊല്ലപ്പെട്ടു. 500 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന ദിമിത്രോവ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയേറ്റു മരിക്കുകയായിരുന്നു .
പ്രമുഖ വ്യവസായിയായിരുന്ന കോൺസ്റ്റാന്റിൻ ഡിഷ്‌ലീവായിരുന്നു നമ്പറിന്റെ മൂന്നാമത്തെ ഉടമ. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വച്ച് 2005 ൽ ഡിഷ്‌ലീവ് കൊല്ലപ്പെടുകയായിരുന്നു.തുടർച്ചയായ ഇത്തരം സംഭവങ്ങൾക്ക് ശേഷം സസ്പെൻഡ് ചെയ്യപ്പെട്ട ഈ മൊബൈൽ നമ്പറിലേക്ക് ഇപ്പോൾ വിളിച്ചാൽ പരിധിക്ക് പുറത്താണ് എന്ന സന്ദേശമാണ് ലഭിക്കുക.