നടൻ ഷാരൂഖ് ഖാൻ കുഴഞ്ഞ് വീണു..ആശുപത്രിയിൽ…

ഐപിഎൽ മത്സരത്തിനെത്തി നടൻ ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്നാണ് നടന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ ക്വാളിഫയർ പോരാട്ടം കാണാനായി എത്തിയതായിരുന്നു താരം .മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമായിരുന്നു ഷാരൂഖ് ഖാൻ മത്സരം കാണാൻ എത്തിയത്.

Related Articles

Back to top button