നടൻ വിജയ് സംഗീതയുമായി വേർപിരിഞ്ഞു… സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ….

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് വിജയ്. താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കണ്ട് ആരാധകർ ഞെട്ടലിൽ. 23 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ പ്രമുഖ നടിയ്‌ക്കൊപ്പം താമസമായിരിക്കുകയാണെന്നാണ് ചില മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

വിജയിയുടെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞെന്നും നടന്‍ മറ്റൊരു നടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൂടാതെ, താരത്തിന് മൂന്ന് കുട്ടികളുണ്ടെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവയ്‌ക്കെല്ലാം തെളിവായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് വിക്കിപീഡിയ പേജിലെ വിവരങ്ങളാണ്.

വിജയിയുടെ വിക്കിപീഡിയയിലുള്ള പ്രൊഫൈലില്‍ 1999ല്‍ വിവാഹിതരായ താരങ്ങള്‍ 2022ല്‍ ഡിവോഴ്‌സ് ആയെന്ന തരത്തില്‍ റെക്കോര്‍ഡ് തിരുത്തിയതാണെന്ന് ആരാധകർ പറയുന്നു. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. അതിനാല്‍ പുതിയതായി കൂട്ടിച്ചേര്‍ക്കുകയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ആരാധകര്‍ വ്യക്തമാക്കി.

Related Articles

Back to top button