നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം..കുട്ടിക്ക് ഗുരുതര പൊള്ളൽ…

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്.അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽ പെട്ടത്.സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു.

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഇന്നു രാവിലെ ചെന്നൈയിൽ നടത്തിയ പിറന്നാളാഘോഷത്തിനിടെയാണ് സംഭവം നടന്നത്.കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.

Related Articles

Back to top button