നടൻ വിജയിയുടെ റോൾസ് റോയ്സ് കാർ വിൽപ്പനയ്ക്ക്..വില…

നടൻ വിജയ് 2012-ൽ ഒരു പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വാങ്ങിയതും. അതിന്‍റെ നികുതിക്കേസ് കോടതിയില്‍ എത്തിയതും വലിയ വാര്‍ത്തയായി മാറിയിരുന്നു.അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. ടാക്സ് എന്നത് തീര്‍ച്ചയായും അടയ്ക്കേണ്ട കാര്യമാണെന്നും അത് സംഭവാനയായി നല്‍കേണ്ടതല്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ തന്‍റെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വിജയ് വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നാണ് വിവരം.

ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്‍റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇത് വില്‍പ്പനയ്ക്ക് വച്ച കമ്പനി പറഞ്ഞിരിക്കുന്ന വില 2.6 കോടിയാണ്. എന്നാല്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് നീക്കുപോക്കുകള്‍ ഉണ്ടാകും എന്നാണ് വില്‍പ്പന നടത്തുന്ന കാര്‍ ഏജന്‍സി പറയുന്നത്. എന്നാല്‍ വിജയിയുടെ കാര്‍ തേടി ആവശ്യക്കാര്‍ എത്തിയോ എന്ന് വ്യക്തമല്ല.

Related Articles

Back to top button