നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു..ബന്ധു മരിച്ചു…

നടൻ മാത്യുവിന്റെ (തണ്ണീർ മത്തൻ ദിനങ്ങൾ) കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക മരിച്ചു.മാത്യുവിന്റെ മാതാപിതാക്കൾക്ക് പരുക്ക്.ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്കാണ് വാഹനം മറിഞ്ഞത് .ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം.

ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.

Related Articles

Back to top button