നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു..തർക്കിച്ച് താരം…

നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു നടൻ. അപകടത്തിൽ ആഡംബര കാറിന്‍റെ ബമ്പർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. അപകടത്തിൽ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു സംഭവം.

ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകൾ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, അവരുമായി ജീവ തർക്കിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്.

Related Articles

Back to top button