‘നടുക്കടലിൽ എൻജിൻ നിലച്ചു…ബോട്ടിൽ തിക്കും തിരക്കും…2 വയസുകാരനടക്കം…

ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാർത്ഥികൾ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. എൻജിൻ തകരാറിലായ രണ്ട് ബോട്ടുകളിൽ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. അതീവ ദാരുണമായ സംഭവമെന്നും ഒപ്പമുണ്ടായിരുന്നവരുടെ കാലുകളിൽ ഇവരുടെ രക്തം പറ്റിയ നിലയിലുമാണ് ഉണ്ടായിരുന്നതെന്നാണ് ഫ്രാൻസ് മന്ത്രി ബ്രൂണോ റിറ്റാലിയോ പ്രതികരിച്ചത്. പരിക്കേറ്റ രണ്ട് വയസുകാൻ ഉൾപ്പെടെ 15 പേരെ ഫ്രെഞ്ച് രക്ഷാ സേനയാണ് സമുദ്രത്തിൽ നിന്ന് പുറത്ത് എത്തിച്ചത്. ബോട്ടിൽ കാലിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ആളെ രക്ഷാ സേന എയർ ലിഫ്റ്റ് ചെയ്തു.

Related Articles

Back to top button