നടി ലൈലാ ഖാന്റെ കൊലപാതകം..രണ്ടാനച്ഛന് വധശിക്ഷ…

നടി ലൈലാ ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ നടിയുടെ രണ്ടാനച്ഛന് വധശിക്ഷ.ലൈലാ ഖാന്റെ രണ്ടാനച്ഛനായ പർവേസ് ടാക്കിന് മുംബൈ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പർവേസ് കുറ്റക്കാരനാണെന്ന് മേയ് 9ന് അഡീഷനൽ സെഷൻസ് ജ‍ഡ്ജി സച്ചിൻ പവാർ കണ്ടെത്തിയിരുന്നു.2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലൈലയേയും അമ്മ സെലീനയേയും നാല് സഹോദരങ്ങളെയും മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ബംഗ്ലാവിൽ വെച്ച് പർവേസ് ടാക്ക് കൊലപ്പെടുത്തുകയായിരുന്നു .ഫെബ്രുവരിയിൽ ഇവരെ കാണാതായിരുന്നു. തുടർന്ന് 2012ൽ ജൂലൈയിൽ ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതകം വെളിച്ചത്തുവരുന്നത്.സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. തർക്കത്തെത്തുടർന്ന് ആദ്യം ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button