നടി മീരാ നന്ദൻ ഗുരുവായൂർ നടയിൽ വിവാഹിതയായി…

ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയായി. ഇന്ന് ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.

അടുത്ത സുഹൃത്തായ നടി ആൻ അഗസ്റ്റിനും വിവാഹത്തിൽ പങ്കെടുത്തു.അവതാരകയായി കരിയർ തുടങ്ങിയ മീര നന്ദൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നഡയിലും താരം അഭിനയിച്ചു.

Related Articles

Back to top button