നടി മിനു കുര്യന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവും…
സിനിമയിലെ മോശം പെരുമാറ്റം സംബന്ധിച്ച നടി മിനു മുനീറിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവും.കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അധ്യക്ഷന്‍ വി എസ് ചന്ദ്രശേഖറിന് നേരെയാണ് ആരോപണം. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് വി എസ് ചന്ദ്രശേഖരന്‍.മിനു അഭിനയിച്ച ശുദ്ധരില്‍ ശുദ്ധന്‍ എന്ന സിനിമയുടെ നിര്‍മാതാവിന് തന്നെ കാഴ്ച വയ്ക്കാന്‍ ചന്ദ്രശേഖരന്‍ ശ്രമിച്ചെന്നായിരുന്നു മിനുവിന്‍റെ ആരോപണം.
അതേസമയം ആരോപണത്തില്‍ പ്രതികരിച്ച് ചന്ദ്രശേഖർ രംഗത്തെത്തി. സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. മറിച്ച് ഒരു തരത്തിലുളള ബന്ധവും മിനുവുമായി ഉണ്ടായിരുന്നില്ല. താന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മിനു ആരോപിച്ചിട്ടുമില്ല. ഭാവിയില്‍ മിനു പരാതി നല്‍കിയാല്‍ നിയമപരമായി അപ്പോള്‍ നേരിടാന്‍ തയ്യാറാണെന്നും ചന്ദ്രശേഖരന്‍ പ്രതികരിച്ചു.