നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ…

ബോളിവുഡ് നടിമാരായ മലൈക അറോറയുടെയും അമൃത ​അറോറയുടെയും പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ.ബുധനാഴ്ച ബാന്ദ്രയിലെ കെട്ടിടത്തിന്റെ ടെറസിൽനിന്നാണ് അനിൽ അറോറ ചാടിയത്. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും മറ്റ് ബന്ധുക്കളും സംഭവമറിഞ്ഞ് അവരുടെ വസതിയിലെത്തിയിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയാണ് അനില്‍ അറോറ. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.മലൈകയു​ടെ മാതാവ് ജോയ്സ് പോളികാർപ് മലയാളിയാണ്. സംഭവത്തിൽ അ​ന്വേഷണം നടക്കുകയാണെന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.

Related Articles

Back to top button