നടി താപ്‌സി പന്നു വിവാഹിതയായി
നടി താപ്‌സി പന്നു വിവാഹിതയായി. ബാഡ്‌മിന്റൺ താരം മാതിയസ് ബോയാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്‌പൂരിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഡാനിഷ് ബാഡ്മിൻറൺ കോച്ച് മാതിയസ് ബോയുമായി പത്ത് വർഷത്തോളമായി പ്രണയത്തിലാണ് താപ്‌സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്മേ ബദ്ദൂർ’ ചെയ്ത വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്സി വെളിപ്പെടുത്തിയിരുന്നു.
രാജ്‌കുമാർ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.