നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി(75) അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം ഇന്ന് വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.