നടി അമൃത പാണ്ഡെ മരിച്ച നിലയില്‍..വാട്ട്‌സ്ആപ്പില്‍ നിഗൂഢമായ സന്ദേശം…..

ഹിന്ദി സിനിമ നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബീഹാറിലെ അപ്പാർട്ടുമെൻ്റിലാണ് മൃതദേഹം കണ്ടെത്തിയത്.മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടി തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു നിഗൂഢ കുറിപ്പ് പങ്കുവെച്ചിരുന്നതായി പറയപ്പെടുന്നു . അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയത്. സിനിമയിൽ മതിയായ ജോലി അവസരങ്ങൾ ലഭിക്കാത്തതിനാൽ അമൃത ഏറെ നാളായി നിരാശയിലായിരുനെന്നും വിഷാദ രോഗവുമായി മല്ലിടുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു .മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവര്‍ നിഗൂഢമായ ഒരു സന്ദേശം വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി പങ്കുവച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

പ്രതിശോധ് എന്ന വെബ് സീരീസിലാണ് അമൃത അവസാനമായി അഭിനയിച്ചത്. ഭോജ്പുരി സൂപ്പർസ്റ്റാർ ഖേസരി ലാൽ യാദവിനൊപ്പം ‘ദീവാനപൻ’ എന്ന സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Related Articles

Back to top button