നടി അഞ്ജലി നായർ വിവാഹിതയായി, വരൻ സഹസംവിധായകൻ അജിത് രാജു

നടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിരുന്നു. 2021 നവംബറിലായിരുന്നു വിവാഹം നടന്നത്. ഇപ്പോഴാണ് വിവാഹ വാർത്ത് പുറത്ത് വിട്ടതെന്നാണ് അഞ്ജലി നായർ അറിയിച്ചിരിക്കുന്നത്. താരത്തിന് നിരവധി പേരാണ് കമന്റുകളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളുടെയും ചെയ്തിട്ടുണ്ട്. ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എ.ബി.സി.ഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ആറാട്ട് ആണ് അഞ്ജലിയുടെ ഏറ്റവും പുതിയ സിനിമ.

ആറാട്ടിന് പിന്നാലെ റാം, അവിയൽ, കൊച്ചാൾ തുടങ്ങി നിരവധി സിനിമകൾ അഞ്ജലിയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജലി വികൃതി എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി. രണ്ട് തമിഴ് സിനിമകളും അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്. ലിക്വർ ഐലന്റിൽ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. 2015ൽ ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്.

അഞ്ജലിയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിച്ചിരുന്നു. ഇരുവരും പിരിയുകയായിരുന്നു. ആവണിയാണ് മകൾ. അമ്മയോടൊപ്പം മകളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിൽ അഞ്ജലിയുടെ മകളായി തന്നെയായിരുന്നു ആവണിയുടെ അരങ്ങേറ്റവും. നേരത്തെ ദൃശ്യ ടുവിന്റെ വിജയത്തിന് പിന്നാലെ ദൃശ്യം ടു കിട്ടയതിനാലാണ് താൻ വിവാഹം ബന്ധം വേർപെടുത്തിയതെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ അഞ്ജലി രംഗത്ത് എത്തിയത് വാർത്തയായിരുന്നു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തങ്ങൾ പിരിഞ്ഞിട്ട് നാലഞ്ച് കൊല്ലമായെന്നുമായിരുന്നു അഞ്ജലി പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button